ബംഗളൂരു: കിടപ്പുരോഗിയായ അമ്മയെ മകൻ കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ബംഗളൂരു രാജരാജേശ്വരി നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സവിത്രമ്മ (65) ആണ് മധ്യവയസ്കയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കടേഷിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
മാറാരോഗത്താൽ വർഷങ്ങളായി കിടപ്പിലായ അമ്മയുടെ അവസ്ഥയിൽ മനംനൊന്താണ് ഈ കടുംകൈ ചെയ്തതെന്നാണ് മകൻ പൊലീസിൽ നൽകിയ മൊഴി. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മയെ എടുത്തുയർത്തി നാലാം നിലയിലെ ടെറസിലെത്തിച്ച വെങ്കടേഷ് അവിടെനിന്ന് താഴേക്ക് എറിയുകയായിരുന്നു. റോഡിൽ വീണ സവിത്രമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച വെങ്കടേഷ്, തളർന്നു കിടക്കുന്ന അമ്മ എങ്ങനെ ടെറസിൽ എത്തിയെന്ന് തനിക്കറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.