തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഫോറൻസിക് റിപ്പോർട്ട്. കൊച്ചുപുരയിൽ ശശികുമാറിന്റെ മരണമാണ് കൊലപാതകം എന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് പുളിക്കീഴ് പൊലീസ് കൊലപാതക കേസ് ആക്കി മാറ്റിയിട്ടുണ്ട്.
ഈ മാസം പതിമൂന്നാം തീയതി ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഫോറൻസിക് സംഘം അടക്കം സ്ഥലത്ത് എത്തി പതിമൂന്നാം തീയതി തെളിവുകൾ ശേഖരിച്ചിരുന്നു. ശശികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കിടപ്പുമുറിയിലെ രക്തക്കറകൾ കഴുകി വൃത്തിയാക്കിയ നിലയിൽ ആയിരുന്നു. ഇതാണ് പൊലീസിന് മരണത്തിൽ സംശയം ജനിപ്പിക്കാൻ ഇടയാക്കിയത്.
പൊടിയാടി ജംങ്ഷനിലെ ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം. ജേഷ്ഠന്റെ കുടുംബവുമായി ഇയാൾക്ക് കാര്യമായ അടുപ്പം ഉണ്ടായിരുന്നില്ല. സംഭവത്തിൽ തിരുവല്ല ഡി.വൈ.എസ്.പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.