കുന്നംകുളം: ചായയിൽ എലിവിഷം നൽകി മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴൂർ ചോഴിയാട്ടിൽ ഇന്ദുലേഖയെയാണ് കൂടുതൽ ചോദ്യം ചെയ്യാൻ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷം അകത്തുചെന്ന് ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (58) മരിച്ചത്. സാമ്പത്തികബാധ്യത അവസാനിപ്പിക്കാൻ വീട് പണയപ്പെടുത്തുന്നതിന് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് നേരത്തേ യുവതി മൊഴി നൽകിയിരുന്നു.
ചന്ദ്രൻ-രുക്മിണി ദമ്പതികളുടെ പേരിലുള്ള വീട് കാലശേഷം മകൾ ഇന്ദുലേഖക്ക് ഉള്ളതാണെന്ന് കാണിച്ച് ഇഷ്ടദാനം എഴുതിയിരുന്നു. എന്നാൽ, വസ്തുവും വീടും പണയപ്പെടുത്താൻ മാതാവ് തടസ്സം നിന്നതാണ് കൊലയിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു. കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ആഭരണം പണയപ്പെടുത്തിയതിൽ എട്ട് ലക്ഷത്തിന്റെ ബാധ്യതയുള്ളതായി യുവതി വെളിപ്പെടുത്തിയെങ്കിലും പണച്ചെലവ് സംബന്ധിച്ച വിവരം യുവതി വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.