സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു

തിരുവല്ല : സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു. കണിയാംപാറ മുട്ടത്തുപാറ പൊന്താമലയിൽ വീട്ടിൽ ബിജോയ് (43) ആണ് മരിച്ചത്. തിരുവല്ലയിലെ കവിയൂർ കണിയാംപാറയിൽ ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

ബിജോയിയുടെ സഹോദരൻ ബൈജുവിനെ നാലുപേർ അടങ്ങുന്ന സംഘം ചേർന്ന് വീടിന് സമീപത്തെ റോഡിൽ വച്ച് മർദിക്കുകയായിരുന്നു. ബൈജുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബിജോയ് മർദനം തടയാൻ ശ്രമിച്ചതോടെ ബിജോയിയുടെ തലക്ക് അക്രമികൾ ആഞ്ഞടിച്ചു.

അടിയേറ്റ് നിലത്ത് വീണ ബിജോയ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വടികളും കല്ലും ഉപയോഗിച്ച് ആയിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ ബിജോയിയുടെ പിതൃ സഹോദരിയുടെ മകൻ വാഴപ്പറമ്പിൽ റോയ് എന്ന് വിളിക്കുന്ന സാം വി ജോസഫ് , ഭാര്യ സൂസൻ , മകൾ ശ്രുതി, ഇവരുടെ കുടുംബ സുഹൃത്ത് ധനേഷ് എന്നിവരെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബിജോയുടെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - A young man died after being hit in the head while trying to stop his brother from being beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.