കാനഡയിൽ കൊല്ലപ്പെട്ട ദമ്പതികൾ

കാനഡയിലെ വൃദ്ധദമ്പതികളുടെ കൊലപാതകം; മൂന്ന് ഇന്ത്യക്കാർ കുറ്റക്കാരെന്ന് കണ്ടെത്തി

ന്യൂ ഡൽഹി: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ഇന്ത്യൻ വംശജർക്കെതിരായ വിചാരണ തിങ്കളാഴ്ച്ച ആരംഭിച്ചതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 മെയ് 9നാണ് ദമ്പതികളായ ആർനോൾഡിനെയും ജോവാൻ ഡി ജോങ്ങിനെയും അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സംഭവത്തിൽ ഇന്ത്യക്കാരായ ഗുർകരൻ സിംഗ്, അഭിജീത് സിംഗ്, ഖുശ്വീർ സിംഗ് ടൂർ എന്നിവർ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. പ്രതികൾ ക്ലീനിംഗ് കമ്പനി വഴി ആർനോൾഡിനും ജോവാൻ ഡി ജോങ്ങിനും വേണ്ടി ജോലി ചെയ്തിരുന്നവരായിരുന്നു.

2022 മെയ് 8-ന് നടന്ന കുടുംബസംഗമത്തിന് ശേഷം ആർനോൾഡിനെയും ജോവാനെയും ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കടബാധ്യതയും അത്യാഗ്രഹവുമാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. കൊലപാതകങ്ങൾക്ക് തൊട്ടുപിന്നാലെ ഗുർകരനും ഖുഷ്‌വീറും 3,601 ഡോളർ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായും കണ്ടെത്തി.

ദമ്പതികളുടെ മൃതദേഹം വ്യത്യസ്ത കിടപ്പുമുറികളിലായി കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ടേപ്പ് ഉപയോഗിച്ച് ആർനോൾഡിന്റെ മൂക്കും വായും മൂടിയിരുന്നു.

Tags:    
News Summary - Three Indians found guilty of murder of elderly couple in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.