Posted On
date_range Updated On
date_range വിദ്യാർഥികൾക്കിടയിൽ നടത്തിയ കൗൺസലിങ്ങിൽ പീഡന പരാതി: രണ്ടുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി: സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ നടത്തിയ കൗൺസലിങ്ങിൽ ബോധ്യമായ പീഡന പരാതിയിൽ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ചെട്ടിപ്പടിയിലെ കെ. അബ്ദുൽ അസീസ് (51), മുഹമ്മദ് അശ്റഫ് (48) എന്നിവരാണ് പിടിയിലായത്.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ മനസ്സ് തുറന്നതോടെയാണ് നിയമനടപടിയുണ്ടായത്. ചൈൽഡ് ലൈനാണ് വിവരം പൊലീസിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.