അറസ്റ്റിലായവർ
കാപ കേസ് പ്രതികളുൾപ്പെടെ അഞ്ചുപേർ പിടിയിൽ
ചാരുംമൂട്: തിരുവനന്തപുരം ജില്ലയിൽ കാപ, കൊലപാതക ശ്രമം, ഭവന ഭേദന കേസുകളിൽ പ്രതികളായവരെ നൂറനാട് പൊലീസ് പിടികൂടി. ഗുണ്ടകളെ അമർച്ചചെയ്യാൻ ആലപ്പുഴ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓപറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തിരുവന്തപുരം നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുന്‍ (29), തിരുമല അണ്ണൂര്‍ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂര്‍ കമ്പനിമുക്ക് ദിവ്യ ഭവന്‍ വീട്ടിൽ ഫെബിന്‍, പേയാട് ചീലപ്പാറ ഐശ്വര്യ ഭവന്‍ വീട്ടില്‍ അമല്‍ (28), നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടില്‍ അനന്ദു എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം മലയന്‍കീഴ്, പൂജപ്പുര സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവനഭേദനം ഉള്‍പ്പടെ കേസുകളിലുള്‍പ്പെട്ട ശേഷം പൊലീസിന് പിടി കൊടുക്കാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇവർ. പ്രതികൾ ഓരോരുത്തർക്കുമെതിരെ ഇരുപതോളം കേസുകളുണ്ട്. കാപ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്നവരാണ് അമലും മിഥുനുമെന്ന് പൊലീസ് പറഞ്ഞു. ഇവരോടൊപ്പം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ് വന്ന നൂറനാട് താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ബുധനാഴ്ച താമരക്കുളത്തെ ശരത്തിന്റെ വീ് വളഞ്ഞ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നൈതൃത്വത്തില്‍ സാഹസികമായാണ് പ്രതികളെ പിടികൂടിയത്.
ഓണത്തോനുബന്ധിച്ച് ശരത്തിനെ ഒരുകൂട്ടപേര്‍ ആക്രമിച്ചിരുന്നു. ഗുരതര പരിക്കേറ്റ ശരത് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ആക്രമണത്തിന് പ്രതികാരം ചെയ്യാനാണോ പ്രതികൾ താമരക്കുളത്ത് എത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. എസ്.ഐ ഹക്കീം, സുരേഷ്, എ.എസ്.ഐ രാധാകൃഷ്ണന്‍ ആചാരി, എസ്.സി.പി.ഒ സിജു, സി.പി.ഒ ബിനു, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.