‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് യു.പിയിൽ പ്രൈമറി സ്കൂൾ അധ്യാപകനെ വെടിവെച്ചുകൊന്നു
ബിജ്നോർ (യുപി): ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രൈമറി സ്കൂൾ അധ്യാപകനായ നൗഷാദ് അഹമ്മദിനെ (40) സ്കൂളിന് പുറത്തുവെച്ച് വെടിവെച്ചുകൊന്നു. പ്രതിയായ ഗൗരവ് റാത്തി രണ്ട് നാടൻ തോക്കുകളുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നജീബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗപുരി ഗ്രാമത്തിലുള്ള പ്രൈമറി സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ നൗഷാദ് അഹമ്മദിനുനേരെ രണ്ടുതവണ വെടിയുതിർത്തതായി പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ പറഞ്ഞു.ഉടൻ എയിംസിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരിച്ചു. നാലുമാസം മുമ്പ് ഗ്രാമത്തിലെ യുവതി താലിബ് എന്ന യുവാവിനൊപ്പം മോട്ടോർ സൈക്കിളിൽ പോകുന്നത് കണ്ടിരുന്നതായി റാത്തി പൊലീസിനോട് പറഞ്ഞു.
റാത്തി ഇക്കാര്യം യുവതിയുടെ കുടുംബത്തെ അറിയിക്കുകയും തുടർന്ന് താലിബിനെയും കുടുംബത്തെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. താലിബ് നൗഷാദിനെ കാണാറുണ്ടായിരുന്നു. താലിബിനെ അധ്യാപകൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് റാത്തി സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.