ബി​ഷ്ണു മ​ണ്ഡ​ൽ

മാത്യു കുഴൽനാടന്റെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

മൂ​വാ​റ്റു​പു​ഴ: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് റാ​ണി ന​ഗ​ർ ച​ർ​മു​ൻ​സി​പാ​റ ബി​ഷ്ണു മ​ണ്ഡ​ലി​നെ​യാ​ണ് (24) ക​ല്ലൂ​ർ​ക്കാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി​ബി തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടി​യ​ത്.

പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ട​ത്തോ​ത്തു​പാ​റ ഭാ​ഗ​ത്തെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന വ​യ​റി​ങ്​ കേ​ബി​ളു​ക​ൾ മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ കൊ​ച്ച​ങ്ങാ​ടി ഭാ​ഗ​ത്തെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ചൊ​വ്വാ​ഴ്ച രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​താ​ണ് പ്ര​തി. പ​ക​ൽ റൂ​മി​ൽ ഉ​റ​ങ്ങി രാ​ത്രി പു​റ​ത്തി​റ​ങ്ങി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്.

പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട്, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രു​പ​ത്തി​അ​ഞ്ചി​ലേ​റെ കാ​മ​റ​ക​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. വി​ദ​ഗ്ധ​മാ​യാ​ണ് പ്ര​തി കേ​ബി​ളു​ക​ൾ മു​റി​ച്ചു​മാ​റ്റി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​വാ​റ്റു​പു​ഴ കാ​വി​ലെ ജ​ന​റേ​റ്റ​ർ കേ​ബി​ൾ മോ​ഷ്ടി​ച്ച​തി​നും മൂ​വാ​റ്റു​പു​ഴ​യി​ലെ ബി.​എ​സ്.​എ​ൻ.​എ​ൽ കെ​ട്ടി​ട​ത്തി​ലെ വി​ല​കൂ​ടി​യ ചെ​മ്പ് വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച​തി​നും മ​റ്റൊ​രു മോ​ഷ​ണ​ത്തി​നും ജ​യി​ലി​ൽ കി​ട​ന്ന ഇ​യാ​ൾ ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ല​ഹ​രി​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നും ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കാ​നു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി കെ.​ആ​ർ. മ​നോ​ജി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ പോ​ത്താ​നി​ക്കാ​ട് സ്റ്റേ​ഷ​ൻ എ​സ്.​ഐ​മാ​രാ​യ സി.​ആ​ർ. ര​ഞ്ജു​മോ​ൾ, സി​ജു ജോ​സ​ഫ്, പി.​വി. എ​ൽ​ദോ​സ്, കെ.​കെ. ബി​ജു, നി​ജു കെ. ​ഭാ​സ്ക​ർ, സീ​നി​യ​ർ സി.​പി.​ഒ ബി​ബി​ൽ മോ​ഹ​ൻ, സി.​പി.​ഒ നി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Mathew Kuzhalnadan’s House Theft: Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.