മാത്യു കുഴൽനാടൻ
മാത്യു കുഴൽനാടൻ എം.എൽ.എയുടെ വീട്ടിലെ മോഷണം; പ്രതി പൊലീസ് പിടിയിൽ
കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്റെ വീട്ടിൽനിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പൈങ്ങോട്ടൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ആവശ്യങ്ങൾക്കായി എത്തിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് പ്രതി മോഷ്ടിച്ചത്. സംഭവത്തിൽ മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലാണ് പൊലീസ് പിടിയിലായത്. എം.എൽ.എയുടെ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.
പിടിയിലായ ബിഷ്ണു മണ്ഡൽ മുമ്പും കവർച്ച കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. മോഷണം നടത്തിയത് ബിഷ്ണു മണ്ഡൽ ഒറ്റക്കാണോ, അതോ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ചയായിരുന്നു പ്രതി ഇലക്ട്രിക് വയറുകൾ മോഷണം നടത്തിയത്.
മോഷണസമയത്ത് വീട്ടുകാരോ നിർമാണ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധക സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും കല്ലൂർക്കാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തതിന് പിന്നാലെയാണ് പ്രതി അറസ്റ്റിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.