പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പൊലീസ് നടപടിക്കെതിരെ പിതാവ്

ചാരുംമൂട്: പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി പിതാവ്. പരിക്കേറ്റ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി അഹമ്മദ് യാസി‍െൻറ പിതാവ് മുഹമ്മദ് ഷാഫിയാണ് പൊലീസും സ്കൂൾ അധികൃതരും കേസ് ഒത്തു തീർക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുന്നത്. മകനെ ക്രൂരമായി മർദിക്കുക മാത്രമല്ല റാഗിങ് നടത്തിയതായും മുഹമ്മദ് ഷാഫി വാർത്തസമ്മേളനത്തിൽ പറഞ്ഞു. റാഗിങ് നടത്തിയതായി മകൻ പൊലീസിന് മൊഴി നൽകിയിട്ടും നൂറനാട് സി.ഐ വി.ആർ. ജഗദീഷ് സ്റ്റേഷൻ ജാമ്യം കിട്ടുംവിധം കേസെടുത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ആരോപിച്ചു.

ഒരു മാസത്തോളം പ്ലാസ്റ്റർ ഇട്ട് വീട്ടിൽ കഴിഞ്ഞിരുന്ന മകൻ സ്കൂളിൽ എത്തിയ ദിവസമാണ് സംഭവമുണ്ടായത്. 50 ശതമാനം അംഗപരിമിതൻ കൂടിയായ മകനോട് ഏഴ് പേർ അടങ്ങുന്ന സംഘം മുട്ടിലിഴയാൻ പറഞ്ഞപ്പോൾ കാലിന്റെ അവസ്ഥ പറഞ്ഞെങ്കിലും ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. താൻ ചെല്ലുംവരെ ആശുപത്രിയിലെത്തിച്ചിരുന്നില്ലെന്നും ഷാഫി പറഞ്ഞു. പൊലീസി‍െൻറയടക്കം നിലപാടുകൾക്കെതിരെ സത്യഗ്രഹ സമരത്തിനൊരുങ്ങുകയാണെന്നും പറഞ്ഞു.

Tags:    
News Summary - Plus One student beaten: Father against police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.