പാസി ഫോറെക്സ് സാമ്പത്തിക തട്ടിപ്പ് : രണ്ട് ഡയറക്ടർമാർക്ക് 27 വർഷം തടവും 171 കോടി പിഴയും

ചെന്നൈ: തിരുപ്പൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പാസി ഫോറെക്സ് ട്രേഡിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓൺലൈൻ കമ്പനി അമിതപലിശ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ട് പ്രതികൾക്ക് കോയമ്പത്തൂർ പ്രത്യേക കോടതി 27 വർഷം വീതം തടവും 171.74 കോടി രൂപ പിഴയും വിധിച്ചു. കമ്പനി ഡയറക്ടർമാരായ തിരുപ്പൂർ സ്വദേശി മോഹൻരാജ്, കമലവള്ളി എന്നിവരെയാണ് ശിക്ഷിച്ചത്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽനിന്നുള്ള 58,571 ഇടപാടുകാരിൽനിന്നായി 1,600 കോടി രൂപയുടെ നിക്ഷേപമാണ് പ്രതികൾ തട്ടിയെടുത്തത്. മോഹൻരാജിന്‍റെ പിതാവ് കതിരവൻ അറസ്റ്റിലായിരുന്നുവെങ്കിലും പിന്നീട് മരിച്ചു.

Tags:    
News Summary - Paazee forex scam; Coimbatore court awards 27 years RI to two directors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.