വ്യാജമദ്യം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ; പിടിച്ചെടുത്തത് 2000ലധികം മദ്യക്കുപ്പികൾ

ന്യൂഡൽഹി: വ്യാജ മദ്യം കടത്തുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ. ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് മദ്യം കടത്തുന്നതിനിടെയാണ് ഇവർ പൊലീസ് പിടിയിലായത്.

മരം കൊണ്ട് നിർമ്മിച്ച വാതിലിനുള്ളിൽ അടുക്കി വെച്ചാണ് മദ്യക്കുപ്പികൾ കടത്താൻ ശ്രമിച്ചത്. 2112 കുപ്പികളാണ് പിടിച്ചെടുത്തത്. കുറച്ചുനാളുകളായി ബിഹാറിലേക്ക് അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Over 2,000 Liquor Bottles Were Being Smuggled, Hidden Inside Doors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.