ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ ത​ട്ടി​പ്പ്; വ​യോ​ധി​ക​ന് ന​ഷ്ട​മാ​യ​ത് 11.21 ല​ക്ഷം

പ​ട്ടി​മ​റ്റം: ഓ​ൺ​ലൈ​ൻ വെ​ബ് ട്രേ​ഡി​ങ്ങി​ലൂ​ടെ അ​മി​ത​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് 62കാ​ര​നി​ൽ​നി​ന്ന് 11.21 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു. ഐ​രാ​പു​രം തൃ​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി ജോ​സ് ചെ​റി​യ​യു​ടെ പ​രാ​തി​യി​ൽ കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​ആ​ഗ​സ്റ്റ് 11നാ​ണ് വാ​ട്സ്ആ​പ് കാ​ൾ വ​ഴി ഇ​ൻ​ഫോ​സി​സ് ഓ​ഫി​സി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പു​കാ​ർ ബ​ന്ധ​പ്പെ​ട്ട​ത്. എ​ക്സ് ട്രേ​ഡി​ങ് എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​ച്ച​ശേ​ഷം 21,000 രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ ദി​നേ​ന​യോ മാ​സ​ത്തി​ലോ വ​ലി​യ ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ഗ്ലോ​ബ​ൽ ട്രേ​ഡി​ങ് ആ​ണെ​ന്നും ഡോ​ള​റി​ൽ മാ​ത്ര​മേ റി​ട്ടേ​ൺ ന​ൽ​കാ​നാ​കൂ എ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി. ഫോ​ൺ സ്ക്രീ​ൻ ഷെ​യ​റി​ങ്​ വ​ഴി​യും ക്രെ​ഡി​റ്റ് കാ​ർ​ഡ് ലി​മി​റ്റ് പ​ര​മാ​വ​ധി​യാ​ക്കി​യും പ​ല​ത​വ​ണ​ക​ളാ​യി ആ​കെ 11,21,831 രൂ​പ​യാ​ണ് സം​ഘം ക​വ​ർ​ന്ന​ത്.

Tags:    
News Summary - Online trading scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.