അനിയത്തിയെ ചുറ്റിക ​കൊണ്ട് അടിച്ചുകൊന്ന കേസിൽ സഹോദരന് നാലു വർഷം തടവ്

മം​ഗ​ളൂ​രു: നി​സാ​ര കാ​ര്യ​ത്തി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ള​യ സ​ഹോ​ദ​രി​യെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മം​ഗ​ളൂ​രു ര​ണ്ടാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ്ര​തി​ക്ക് നാ​ലു വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. കൊ​ണാ​ജെ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​മ്പാ​ല​പ​ട​വ് നി​വാ​സി സാം​സ​ൺ ഫ്രാ​ൻ​സി​സ് കൗ​ട്ടീ​ഞ്ഞോ​ക്കാ​ണ് (32) ശി​ക്ഷ. 10,000 രൂ​പ പി​ഴ​യും ചു​മ​ത്തി.

2019 ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഉ​ച്ച​യോ​ടെ പ്ര​തി​യു​ടെ ക​മ്പ​ള​പ​ട​വി​ലെ വ​സ​തി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സാം​സ​ൺ ത​ന്റെ സ​ഹോ​ദ​രി ഫി​യോ​ണ സ്വി​ഡെ​ൽ കൗ​ട്ടീ​ഞ്ഞോ​യു​മാ​യി (23) മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ സാം​സ​ൺ ഫി​യോ​ണ​യു​ടെ ത​ല​യി​ൽ ചു​റ്റി​ക കൊ​ണ്ട് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വീ​ടി​ന് പി​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു.

പി​താ​വ് ഫ്രാ​ൻ​സി​സ് കൗ​ട്ടീ​ഞ്ഞോ​യു​ട പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച​ത്. ഐ​പി​സി സെ​ക്ഷ​ൻ 302, 201 എ​ന്നി​വ പ്ര​കാ​രം കേ​സ് വി​ശ​ദ​മാ​യി കേ​ട്ട ശേ​ഷ​മാ​ണ് മം​ഗ​ളൂ​രു ര​ണ്ടാം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജ്യോ​തി പ്ര​മോ​ദ് നാ​യ​ക് കേ​സ് വാ​ദി​ച്ചു.

Tags:    
News Summary - Brother sentenced to four years in prison for beating sister to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.