Posted On
date_range Updated On
date_range 5000 രൂപയിൽ ട്രേഡിങ് ആരംഭിച്ചു, പ്രതിയുടെ ബാങ്ക് അകൗണ്ടിലേക്ക് പലതവണയായി നൽകിയത് മൂന്ന് കോടി രൂപ; പ്രവാസിയിൽ നിന്ന് കോടികൾ തട്ടിയയാൾ പിടിയിൽ
ഹരിപ്പാട്: ഓൺലൈൻ ട്രേഡിങ് നടത്തി മൂന്നു കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം ചിലത്ത് വീട്ടിൽ അബ്ദുൾ നാസറാണ് (45) ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
ഹരിപ്പാട് സ്വദേശിയായ അറുപതുകാരനാണ് പണം നഷ്ടപ്പെട്ടത്. ജൂൺ മുതൽ ആണ് വാട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ് ലിങ്ക് ഇയാൾക്കു ലഭിക്കുന്നത്. ജൂൺ 25ന് ഹരിപ്പാട് എസ്.ബി.ഐ ശാഖയിൽ 5000 രൂപ നിക്ഷേപിച്ചു ട്രേഡിങ് ആരംഭിച്ചു. തുടർന്നും അബ്ദുൾ നാസർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പലതവണയായി മൂന്നു കോടി രൂപ അയച്ചുകൊടുത്തു.
ആഗസ്റ്റ് 22ന് ഒന്നരലക്ഷം രൂപയും നൽകി. ഈ തുകയാണ് അവസാനം നൽകിയത്. അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കുന്നതിനായി യു.ടി.ആർ നമ്പർ നൽകുകയും ചെയ്തു. എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നടക്കാതാവുകയും തുടർന്ന് ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.