കേരള ലോട്ടറിയുടെ ഔദ്യോഗിക മുദ്രകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്

തിരുവനന്തപുരം: പേപ്പർ ലോട്ടറി ഓൺലൈൻ ലോട്ടറിയായി വിൽപ്പന നടത്തുവെന്നപേരിൽ 4.89 ലക്ഷം രൂപ തട്ടിയതായാണ് പരാതി. തമിഴ്നാട്, ഹൈദരാബാദ്, മഹാരാഷ്ട്ര സ്വദേശികളാണ് തട്ടിപ്പിന് ഇരയായത്. സമ്മാനതുക ലഭിക്കാൻ ജി.എസ്.ടി അടക്കണമെന്നാണ് പ്രതികൾ ആവശ്യപ്പെട്ടത്. കേരള ലോട്ടറിയുടെ ഔദ്യോഗിക മുദ്രകളും പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചു. അഞ്ചു പേരെ പ്രതികളാക്കി തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരള സംസ്ഥാന ലോട്ടറിയുടെ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുളള വെബ് പോർട്ടൽ എന്ന രീതിയിൽ പ്രതികൾ പോർട്ടൽ തുടങ്ങിയ ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയത്. വെബ് പോർട്ടലിൽ കയറി ലോട്ടറി നോക്കുന്നവർക്ക് സമ്മാനതുക ലഭിച്ചെന്ന് കാണിക്കുന്നു. ശേഷം ഇവരെ പ്രതികൾ വിളിക്കുകയും സമ്മാനതുക ലഭിക്കണമെങ്കിൽ ജി.എസ്.ടി തുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. തട്ടിപ്പിന് ഇരയായവർ ഇവർക്ക് ജി.എസ്.ടി തുക നൽകിയ ശേഷമാണ് തട്ടിപ്പാണെന്ന് മനസിലാക്കുന്നത്.

Tags:    
News Summary - Online fraud using official seals of Kerala lottery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.