Posted On
date_range Updated On
date_range വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ
വർക്കല: വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ ആശാൻമുക്ക് കാവിൽ വീട്ടിൽ അബുത്വാലിബ് (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
വർക്കല ഗസ്റ്റ് ഹൗസിനു സമീപം താമസിച്ചു വരുന്ന വിദേശവനിതയെ സ്വകാര്യഭാഗങ്ങൾ കാണിക്കുകയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയന്മേലാണ് വർക്കല ഡി.വൈ.എസ്.പി പി നിയാസിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
പുല്ലാനിക്കാട് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്ത് ഗസ്റ്റ് ഹൗസിന് സമീപം റിസോർട്ട് നടത്തി വരികയായിരുന്നു വിദേശവനിത. റിസോർട്ടിന് സമീപം ഒരു ഒരു സ്കൂട്ടറിൽ എത്തിയാണ് അബുത്വാലിബ് വിദേശിയെ അപമാനിക്കാൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.