Posted On
date_range Updated On
date_range കവർച്ചക്കിടെ ജ്വല്ലറിയുടമ വെടിയേറ്റുമരിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
പാട്ന: ബിഹാറിലെ ജ്വല്ലറിയിൽ കവർച്ചക്കിടെ കടയുടമ മരിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ജൂൺ 22ന് രാത്രി എട്ടു മണിയോടുകൂടിയായിരുന്നു ആയുധധാരികളായ നാലുപേർ ഹജിപൂരിലെ സുബാഷ്- മഡായി ചൗക്കിനിടയിലെ നീലം ജ്വല്ലറി ആക്രമിച്ചത്. അക്രമികളുടെ വെടിയേറ്റ് കടയുടമ സുനിൽ പ്രിയദർശി മരിച്ചിരുന്നു.
ആയുധധാരികളായ നാല് കവർച്ചക്കാർ നീലം ജ്വല്ലറിയിലേക്ക് കടക്കുന്നതും ഉപഭോക്താക്കളെ ആക്രമിക്കുന്നതും തടയാൻ ശ്രമിക്കുന്ന സുനിൽ പ്രിയദർശിയെ മർദിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തെതുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ജ്വല്ലറി സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരത്തും കൂടുതൽ സുരക്ഷയും ഏർപ്പെടുത്തി. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.