Posted On
date_range Updated On
date_range രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; മൂന്ന് പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
പട്ന: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരെന്നു സംശയിക്കുന്ന മൂന്നുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. അയോധ്യയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണിത്. ബിഹാർ പൊലീസുമായുള്ള സംയുക്ത നീക്കത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യാനായി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
തർക്ക ഭൂമിയിൽ നിർമിക്കുന്ന രാമക്ഷേത്രം പൊളിച്ചു മാറ്റി അവിടെ ബാബരി മസ്ജിദ് നിർമിക്കുമെന്ന് പ്രതികളിലൊരാളായ ഉസ്മാൻ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.