Posted On
date_range Updated On
date_range മൊബൈൽ മോഷണം; പ്രതി പിടിയിൽ
തൊടുപുഴ: മങ്ങാട്ട് കവലയിലെ മൊബൈൽ ഫോൺ കടയിൽനിന്നും നാല് മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. കുമളി ചെങ്കരയിൽ പുളിയത്തടുക്കൽ വീട്ടിൽ പി.എ അനൂപാണ് (19) അറസ്റ്റിലായത്.
മൊബൈൽ ഫോണുകൾ പ്രതിയുടെ വീട്ടിൽനിന്നും കുമളിയിലെയും എരുമേലിയിലെയും വിറ്റ കടയിൽനിന്നും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ ഒക്ടോബർ 28ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു സ്കൂട്ടർ മോഷ്ടിച്ച കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.