Posted On
date_range Updated On
date_range സഹപാഠികൾ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു; മൂന്ന് പേർ പിടിയിൽ
ജയ്പൂർ: സഹപാഠികൾ ലൈംഗിക പീഡനത്തിനിരയാക്കിയതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്തു. പ്രതാപ്ഗഡ് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
ബന്ധുക്കളായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വിദ്യാർഥികളിലൊരാളുടെ പിതാവ് കുട്ടികളെ സഹപാഠികളായ നാലംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷം കുടിച്ചായിരുന്നു ആത്മഹത്യ. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മാർട്ടത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.