പ്രതി ബൈജു
മേപ്പാടി (വയനാട്): പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് ബലാത്സംഗ കുറ്റം ചുമത്തിയും, പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ ചുമത്തിയും മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനം നടന്ന സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.