സ്പായിലെ ജോലിക്ക് ഇന്‍റർവ്യൂവിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരിയിൽ ജോലി തേടി എത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനായി ലോഡ്ജിലേക്ക് വിലിച്ച് വരുത്തുകയായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ വച്ചായിരുന്നി പീഡനം. കേസിൽ പ്രതികളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പിടിയിലായത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബർ രണ്ട് മൂന്ന് തീയതികളിലാണ് കൂട്ട ബലാൽസംഗം നടന്നത്. ബലാൽസംഗത്തിന് ഇരയായ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിൽ ഭർത്താവിന് ഒപ്പം താമസിക്കുകയായിരുന്ന യുവതി സ്പായിലെ ജോലി പരസ്യം കണ്ടാണ് എത്തിയത്. സ്പായിലേക്ക് മാനേജർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകുകയായിരുന്നു. ഇന്‍റർവ്യൂ നടത്തിയ ശേഷം ആയിരുന്നു കൂട്ടബലാൽസംഗം.

എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പായുടെ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാം ലാൽ, വി.എസ്. ബിനു, സിപിഒമാരായ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ.ബിജോയ് ചന്ദ്രൻ അറിയിച്ചു.

Tags:    
News Summary - A woman who had come for a job interview at a spa was gang-raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.