പൊലീസ് കസ്റ്റഡിയൽ എടുത്ത ലേഖ മേരി, കൊലപ്പെട്ട രാജു

സ്വത്ത് തർക്കത്തെത്തുടർന്ന് കൊലപാതകം; കുണ്ടറയിൽ മധ്യവയസ്കന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിനെ (56) കൊലപ്പെടുത്തിയത് ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ്. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞു വീണെന്ന് പറഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണവിവരം പുറത്തുവന്നത്. രാജു കുഴഞ്ഞു വീണെന്നായിരുന്നു ഭാര്യ ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നത്.

വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്ക് തോന്നിയ സംശയത്തെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലേഖ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് ലേഖ പൊലീസിനോട് പറഞ്ഞത്. ലേഖയുടെ ആൺസുഹൃത്തിന്റെ പങ്കും പരിശോധിക്കുന്നുണ്ട്. 'രാജുവിന്റെ കഴുത്തിലെ പാട് കണ്ടാണ് സംശയം തോന്നിയത്. രണ്ടുപേരും എപ്പോഴും വഴക്കാണ്. ഒരു അസുഖവും രാജുവിന് ഇല്ലായിരുന്നു'വെന്നും രാജുവിന്റെ സഹോദരി പറഞ്ഞു. ഭാര്യ ലേഖമേരി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ബന്ധുക്കളുമായി അകൽച്ചയിലായിരുന്നു. രാജുവിനു വിഷം കൊടുത്തതായി പൊലീസിനു സംശയമുണ്ട്. രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 

Tags:    
News Summary - Property Dispute Turns Deadly; Wife Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.