അരുൺദാസ്
കൊല്ലം: കാപ്പ നിയമപ്രകാരം ഏർപ്പെടുത്തിയ സഞ്ചാര നിയന്ത്രണം ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള പോളയത്തോട് വയലിൽതോപ്പ് പുത്തൻ വീട്ടിൽ അരുൺദാസി (30) നെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കൊല്ലം സിറ്റി പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി കഴിഞ്ഞ ആഗസ്റ്റ് ആറ് മുതൽ ആറ് മാസത്തേക്ക് ഇയാൾക്ക് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ കാലയളവിൽ വയലിൽ തോപ്പിലുള്ള കാറ്ററിങ് സംരംഭകരായ ദമ്പതികളെ ഇയാൾ ആക്രമിക്കുകയും ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
ജില്ലയിൽ ആദ്യമായാണ് സഞ്ചാര നിയന്ത്രണ ലംഘനത്തിന് ഒരാളെ കാപ്പ പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്യുന്നത്.
ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശാനുസരണം അസിസ്റ്റന്റ് കമീഷണർ എ.അഭിലാഷിന്റെ നേതൃത്വത്തിൽ ഈസ്റ്റ് സി.ഐ ജി. അരുൺ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.