തിരുവല്ല : സി.പി.ഐ വനിത നേതാവിനോട് കെ.എസ്.ആർ.ടി.സി ബസിൽ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിലായി. കൊല്ലം മുഖത്തല കുറുമണ്ണ ചേരിയിൽ വീട്ടിൽ വിജയാനന്ദൻ പിള്ളയാണ് (44) പിടിയിലായത്.
ഇയാളെ മർദിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ് ജില്ല സെക്രേട്ടറിയറ്റ് അംഗം അടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. തുകലശ്ശേരി സ്വദേശിനിയായ സി.പി.ഐ വനിത നേതാവിനോടാണ് വിജയാനന്ദൻ പിള്ള അപമര്യാദയായി പെരുമാറിയത്. വനിത നേതാവ് ഫോണിൽ വിവരം അറിയിച്ചതിനെ തുടർന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം ജോബി പീഡിയേക്കലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം തിരുവല്ല സ്റ്റാൻഡിൽ എത്തിയ ബസിൽനിന്നും വിജയാനന്ദനെ പുറത്തിറക്കി മർദിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല പൊലീസിന് പ്രതിയെ കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.