അനിൽകുമാർ
Posted On
date_range Updated On
date_range മദ്യപിച്ച് ചീത്തവിളിക്കുന്നത് ചോദ്യംചെയ്ത വീട്ടുകാരെ ആക്രമിച്ചയാൾ പിടിയിൽ
നേമം: വീട്ടുകാരെ വീടുകയറി ആക്രമിച്ചയാളെ പൊലീസ് പിടികൂടി. നേമം വെള്ളായണി പറമ്പിൽ വീട്ടിൽ താമര അനി എന്ന അനിൽകുമാറി (50)നെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് സ്ഥിരമായി അസഭ്യം വിളിക്കുന്നത് ചോദ്യംചെയ്ത അയൽവാസികളായ വീട്ടുകാരെയാണ് ഇയാൾ വീടുകയറി ആക്രമിച്ചത്.
ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പിടികൂടിയത്. ഫോർട്ട് എ.സി.പി ഷാജി, നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ ഉമേഷ്, വിപിൻ പ്രസാദ്, വിജയൻ, എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒ ബിനീഷ്, ഹോംഗാർഡ് ജീവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.