അമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

തലയോലപ്പറമ്പ്: ബ്രഹ്മമംഗലത്ത് വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. അരയൻകാവ് തോട്ടറ ഭാഗത്ത് കിഴക്കേകാവലക്കാരിയിൽ അഭിലാഷിനെയാണ് (36) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം ഇയാളും സുഹൃത്തുക്കളും ചേർന്ന് ബ്രഹ്മമംഗലത്ത് വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകനെയും ആക്രമിക്കുകയായിരുന്നു.

അഭിലാഷും സ്ത്രീയുടെ മകനും മുൻകാല സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിലുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധംമൂലമാണ് അഭിലാഷും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ വീട്ടിൽകയറി ആക്രമിച്ചത്. ഇത് തടയാൻ വന്ന അമ്മയെയും ഇവർ ആക്രമിച്ചു.സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികൾക്കായി നടത്തിയ അന്വേഷണത്തിൽ അഭിലാഷിനെ പിടികൂടുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.  

Tags:    
News Summary - man was arrested in the case of attacking a mother and her son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.