മുൻ വൈരാഗ്യം; യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. ഷഹബാദ് ഡയറി സ്വദേശിയായ ജയ്കുമാറാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രാജ്കുമാറിനെയും ദീപക്കിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

നവംബർ 27നാണ് ജയ്കുമാറിനെ കാണാതാവുന്നത്. സുഹൃത്തുക്കളെ കാണാനായി പോയ ഇയാൾ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ഡിസംബർ രണ്ടിന് ഭാര്യ പൊലീസിൽ പരാതി നൽകി. ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സുഹൃത്തുക്കളായ രാജ്കുമാറിനെയും ദീപക്കിനേയും കുടുക്കിയത്.

ബന്ധുവിന്‍റെ കാർ വാടകക്കെടുത്ത പ്രതികൾ ജോലിയെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ജയ്കുമാറിനെ ഗോഡൗണിലേക്ക് കൊണ്ടുപോയി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉത്തർപ്രദേശിലെ ബറൗത്തിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Man killed by two friends in Delhi, body dumped in Uttar Pradesh’s Baraut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.