ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ പുരത്ത് 42 കാരനായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി, മൃതദേഹം വീട്ടുമുറ്റത്ത് അടക്കിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ വീട്ടുമുറ്റത്ത് കുഴിയെടുത്ത ശേഷം മൃതദേഹം അതിലിട്ടു മൂടി മുകളിൽ സിമന്റ് തേക്കുകയാണ് ചെയ്തത്. ആഗസ്റ്റ് 29നാണ് സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫിസറായ മഹേഷ് കുമാറിനെ കാണാതായത്.
സെപ്റ്റംബർ രണ്ടിന് പൊലീസ് മൃതദേഹം കണ്ടെത്തി. തന്റെ പെൺസുഹൃത്തിനെതിരെ ലൈംഗികാതിക്രമം നടത്തിയതിനാണ് മഹേഷ് കുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ അനീഷ് പറഞ്ഞു. കടം വാങ്ങിയ ഒമ്പത് ലക്ഷം രൂപ മഹേഷ് തിരിച്ചുതന്നില്ലെന്നും അനീഷ് മൊഴി നൽകി.
ജോലിയിൽ നിന്ന് ലീവെടുത്താന് അനീഷ് കൊലപാതകത്തിന് ആസൂത്രണം നടത്തിയത്. ആദ്യം ആറടി നീളമുള്ള ഒരു പോളിത്തീൻ കവറും മൺവെട്ടിയും വാങ്ങി. തുടർന്ന് ഉച്ചയായപ്പോൾ ആർ.കെ പുരം സെക്ടർ 2ലെ തന്റെ വീട്ടിലേക്ക് വരാൻ മഹേഷ് കുമാറിനോട് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ഉടൻ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം മോട്ടോർസൈക്കിളിൽ ജൻമനാടായ സോണിപ്പതിലേക്ക് പോയി. മൊബൈൽ ഫോൺ ഡൽഹിയിൽ ഉപേക്ഷിച്ചു. പിറ്റേന്ന് (ആഗസ്റ്റ് 29) തിരിച്ചുവന്ന് മൃതദേഹം വീട്ടുമുറ്റത്ത് കുഴിയെടുത്ത് കുഴിച്ചിട്ടു. അതിന്റെ മുകളിൽ സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.