പ്രതി ഷംനാദ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
വാഴക്കാട്: കഞ്ചാവുമായി കരിപ്പൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാണിച്ചിറോട് ഷംനാദിനെയാണ് (39) എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തില്‍ വാഴക്കാട്ടുനിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. നൂറ് പായ്ക്കറ്റ് കഞ്ചാവ് ഇയാളിൽ നിന്നു കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വില്പനയ്ക്കായി എത്തിച്ചതാണിതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ ലഹരി വില്പനയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍, തേഞ്ഞിപ്പലം, മലപ്പുറം എക്സൈസ് എന്നിവിടങ്ങളിലായി പത്തോളം കേസുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.