വിദ്യാർഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ
പൂക്കോട്ടുംപാടം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ (35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയിൽനിന്ന് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്.ഐമാരായ ജെയിംസ് ജോൺ, ദിനേഷ് കുമാർ, എ.എസ്.ഐ ജാഫർ, എസ്.സി.പി.ഒ സിയാദ്, സി.പി.ഒമാരയ ഉമ്മർ ഫാറൂഖ്, സബ്ന, കുറ്റാന്വേഷണ സംഘത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സാബിറലി, സജീഷ്, സി.പി.ഒമാരായ സജേഷ്, കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.