ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലക്കടിച്ചു; മകന്റെ ആക്രമണത്തിൽ അച്ഛന് ദാരുണാന്ത്യം

തിരൂർ : ഭക്ഷണം വിളമ്പുന്ന തവികൊണ്ടുള്ള മകന്റെ തലക്കടിയേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. മലപ്പുറം തിരൂരിൽ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഉണ്ണികൃഷ്ണൻ ഭക്ഷണം വിളമ്പുന്ന തവി എടുത്ത് വേലായുധന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേലായുധനെ ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാർപോളിൻ കൊണ്ട് മറച്ച ചെറിയ ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു താമസം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Man Killed by Son with Serving Ladle Following Altercation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.