Posted On
date_range Updated On
date_range വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ
മാനന്തവാടി: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. അടൂർ പന്നിവിള ലിനു ഭവനിലെ റോഷൻ എന്ന ലിജുവിനെയാണ് മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിരുനെല്ലിയിലെ വീട്ടിൽ പെയിന്‍റിങ് ജോലി ചെയ്തിരുന്ന പ്രതി, വീട്ടമ്മയെ കാപ്പി വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച് കഴുത്തിലെ രണ്ട് പവനോളം വരുന്ന സ്വർണ മാലയുമായി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ ചിറ്റാരിക്കൽ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീം, തിരുനെല്ലി എസ്.ഐ സാജൻ, എ.എസ്.ഐ ബിജു വർഗീസ് . സി.പി.ഒമാരായ സരിത്ത്, സുഷാന്ത്, പ്രജീഷ്, വിനീത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.