യദുകൃഷ്ണൻ
തിരുവനന്തപുരം: പൗൾട്രി ഫാമിൽനിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെക്കൂടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അക്ബർ ഷാക്ക് സഹായം ലഭ്യമാക്കിയ നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവ് യാദവം വീട്ടിൽനിന്ന് തേക്കട മാടൻനട സൊസൈറ്റിനട ദാറുൽ നിഹാർ വീട്ടിൽ വാടകക്ക് താമസിക്കുന്ന യദു എന്ന യദുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
2021 ഒക്ടോബർ 23 ന് നെടുമങ്ങാട് നെല്ലനാട് പ്രവർത്തിക്കുന്ന പൗൾട്രി ഫാമിൽനിന്ന് 55 കി.ഗ്രാം കഞ്ചാവ് വിൽപനയ്ക്കായി സൂക്ഷിച്ചതിനാണ് ഷാൻ എന്ന അക്ബർ ഷായെ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
തുടർന്ന് ഈ കേസിന്റെ അന്വേഷണം തിരുവനന്തപുരം അസി. എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്) വിനോദ് കുമാർ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.