രാജേന്ദ്രൻ
Posted On
date_range Updated On
date_range മദ്യവിൽപന; ഒരാൾ അറസ്റ്റിൽ
കൊണ്ടോട്ടി: അനധികൃത വിൽപനക്ക് കൊണ്ടുവന്ന 12 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ കൊണ്ടോട്ടി പൊലീസ് പിടികൂടി. മേലങ്ങാടി സ്വദേശി കുന്നത്ത് രാജേന്ദ്രനെയാണ് (49) കൊണ്ടോട്ടി ബസ്സ്റ്റാൻഡ് പരിസരത്തുവെച്ച് എസ്.ഐ നൗഫലിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നർകോട്ടിക് സ്ക്വാഡ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.