കഞ്ചാവ് കടത്ത്: 6 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിനി പിടിയിൽ
കോഴിക്കോട്: കഞ്ചാവുമായി യുവതി പിടിയിൽ. റെയിൽവേ സ്റ്റേഷനിൽ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ആറ് കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിലായത്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല ഗാത്തൂണാണ് പിടിയിലായത്.
സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ആറ് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഇവരെ കോഴിക്കോട് റേഞ്ച് എക്സൈസ് ഓഫിസിലെത്തിച്ചു. ഇവരെ എക്സൈസ് വിശദമായി ചോദ്യം ചെയ്തതോടെ മുമ്പും നിരവധി തവണ കോഴിക്കോട്ടേക്ക് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് വ്യക്തമായത്.
ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് ചെയ്യാറുള്ളതെന്നും എത്തിച്ചു നൽകിയാൽ പതിനായിരം രൂപയോളം ലഭിക്കുമെന്നുമാണ് ഇവർ എക്സൈസിന് മൊഴി നൽകിയിരിക്കുന്നത്. ഇവർ കഞ്ചാവ് കൈമാറുന്ന ശൃംഖലയിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നും, ഇത് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തുമെന്നും കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.