ധനീഷ്‍കുമാർ


വയോധികക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് 38 വർഷം തടവ്

കായംകുളം: വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചശേഷം സ്വർണാഭരണം കവർന്ന കേസിൽ പ്രതിക്ക് 38 വർഷം തടവ്. കണ്ടല്ലൂർ തെക്ക് കാട്ടുപറമ്പിൽ സുധാലയത്തിൽ ധനീഷ്‍കുമാറിനെയാണ് (31) മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി പി.പി. പൂജ ശിക്ഷിച്ചത്. തനിച്ച് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ മുഖത്തേക്ക് മുളകുപൊടി വിതറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഢനം.

2024 ആഗസ്റ്റ് 24 നായിരുന്നു സംഭവം. മൂന്ന് പവന്റെ സ്വർണമാല, മൂന്ന് പവന്റെ വളകൾ, മോതിരം, കമ്മ‍ല്‍, 2000 രൂപ, മൊബൈൽ ഫോൺ എന്നിവ കവർന്നശേഷം വയോധികയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കടക്കുകയായിരുന്നു. കേസിൽ 37 വർഷം കഠിനതടവും ഒരു വർഷം സാധാരണ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കനകക്കുന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ. സജികുമാർ ഹാജരായി. കനകക്കുന്ന് സബ് ഇന്‍സ്പെക്ടര്‍ ധര്‍മ്മരത്നം, ഐ.എസ്.എച്ച്.ഒ എസ്. അരുൺ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    
News Summary - Kayamkulam Elder Assault Case Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.