Posted On
date_range Updated On
date_range പോക്സോ കേസ്: അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിൽ
കൊല്ലം: പോക്സോ കേസിൽ പ്രതി പിടിയിൽ. രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയാണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി.
പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. കുട്ടിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിക്കുകയും സ്വകാര്യ ചിത്രങ്ങളും മെസ്സേജുകളും കണ്ടെത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് മാതാവ് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.