പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ ചുടുകട്ടകൊണ്ട് അടിച്ചു; യുവതികൾ ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഡിവൈ.എസ്.പി സ്ക്വാഡിലെ പൊലീസുകാർക്കുനേരെയാണ് യുവതികളടക്കമുള്ള നാലംഗ സംഘം ആക്രമണം നടത്തിയത്. അക്രമണത്തിൽ എസ്.ഐ ജിനുവിന് സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജെറിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

വധശ്രമക്കേസിലെ പ്രതി ജെറിൻ കരുനാഗപ്പിള്ളിയിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഡിവൈ.എസ്.പി സ്ക്വാഡിലെ പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിൽ ഈ സമയം ജെറിനും മൂന്ന് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. ഇവരോട് തങ്ങൾ പൊലീസാണെന്ന് പറഞ്ഞെങ്കിലും പൊലീസുകാരെ സംഘം ആക്രമിക്കുകയായിരുന്നു.

പൊലീസുകാരെ ചുടുകട്ട കൊണ്ട് തലയ്ക്കടിക്കുകയും സ്ത്രീകൾ ചേർന്ന് എസ്.ഐ അടക്കമുള്ളവരെ ഇടിക്കുകയും കടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങൾ ഇവർക്കുനേരെ ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - Police Attacked With Sticks; Four-Member Gang Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.