വിനീഷ്കുമാർ
Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത കേസിൽ പ്രതിയെ പിടികൂടി
ചെന്നിത്തല: കാരാഴ്മയില്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ മാന്നാർ പൊലീസ് പിടികൂടി. മാതൃഭൂമി ആലപ്പുഴ യൂനിറ്റിലെ സബ് എഡിറ്റർ കാരാഴ്മ കിഴക്ക് കളയ്ക്കാട്ട് വീട്ടിൽ ജി. വേണുഗോപാലിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതി കാരാഴ്മ കിഴക്ക് വെട്ടുകുളഞ്ഞിയില്‍ ഉണ്ണിബോസെന്ന വിനീഷ്‌കുമാറിനെയാണ്(44) അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാരാഴ്മയിലെ വ്യാജമദ്യത്തിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വിഷുദിവസമായ വെള്ളിയാഴ്ച കാരാഴ്മ കിഴക്ക് കാഴ്ചക്കണ്ടത്തില്‍ നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനുനേരെ അസഭ്യം വിളിച്ചു കൈയേറ്റം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.