മുഹമ്മദ് ഫസൽ, സാജിർ മോൻ
Posted On
date_range Updated On
date_range പോക്സോ കേസുകളിൽ രണ്ട് യുവാക്കൾ പിടിയിൽ
എടക്കര: പോക്സോ കേസുകളിൽ ഉൾപ്പെട്ട രണ്ട് യുവാക്കൾ എടക്കരയിൽ അറസ്റ്റിൽ. കുന്നുമ്മൽപൊട്ടി തണ്ണിക്കടവ് പുതുപ്പറമ്പിൽ മുഹമ്മദ് ഫസൽ (41), പാലേമാട് അക്കാട്ടിൽ സാജിർ മോൻ (23) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാൽ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വ്യത്യസ്ത കേസുകളിലാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
എ.എസ്.ഐ എസ്. സതീഷ് കുമാർ, സീനിയർ സി.പി.ഒ സി.എ. മുജീബ്, വനിത എസ്.സി.പി.ഒ സുനിത, സി.പി.ഒമാരായ ബൈജു, ഉണ്ണികൃഷ്ണൻ കൈപ്പിനി, സുനിൽ നരിപ്പറ്റ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.