പീടുമേട്: കോടതി വളപ്പിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ മധ്യവയസ്കന്റെ ശ്രമം. ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് കോടതി വളപ്പിലാണ് സംഭവം.
2018ൽ ഇവരുടെ വീട് അയൽവാസി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായതിന് പിന്നാലെയായിരുന്നു ആക്രമണം. കേസ് സംബന്ധിച്ച വിവരങ്ങൾ കോടതി വളപ്പിലുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയിൽവെച്ച് സംസാരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് കൊലപാതകശ്രമം. കോടതിയിൽനിന്ന് പുറത്തേക്കിറങ്ങിവന്ന അമ്പിളിയെ ബിജു പിറകിൽനിന്ന് കഴുത്തറുക്കുകയായിരുന്നു.
ഭാര്യക്ക് ഇതര പുരുഷന്മാരുമായി ബന്ധമുള്ളതായി ബിജുവിന് സംശയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴുത്തിൽ 16 തുന്നലുള്ള അമ്പിളിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.