Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വ്ലാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് കൊലപ്പെടുത്തിയത്. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെന്‍ററിൽ അധ്യാപകനാണ് വിഷ്ണു.
ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. ഒമ്പത് വർഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പാറശ്ശാല പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.