ഖത്തർ കസ്റ്റംസ് പിടികൂടിയ തോക്കും തിരകളും
Posted On
date_range Updated On
date_range ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച തോക്കും തിരകളും പിടികൂടി
ദോഹ: രാജ്യത്തിനകത്തേക്ക് കടത്താൻ ശ്രമിച്ച തോക്കും തിരകളും ഖത്തർ കസ്റ്റംസ് പിടികൂടി. പിസ്റ്റളും (കൈത്തോക്ക്) 50 വെടിയുണ്ടകൾ നിറച്ച പെട്ടിയും തിര നിറയ്ക്കുന്ന അറയുമാണ് ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തുകയായിരുന്നു.
ഇവയുടെ ചിത്രങ്ങൾ സഹിതം ട്വിറ്ററിൽ ഖത്തർ കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.