ബാസ്റ്റിൻ
Posted On
date_range Updated On
date_range മുത്തശ്ശിയുടെ മാല മോഷ്ടിച്ച ചെറുമകൻ പിടിയിൽ
ചാലക്കുടി: മുത്തശ്ശിയുടെ മാല മോഷ്ടിച്ച കേസിൽ ചെറുമകൻ പിടിയിൽ. അന്നനാട് സ്വദേശി ചീനിക്ക ബെസ്റ്റിൻ (26) ആണ് പിടിയിലായത്. ചാലക്കുടി വെട്ടുകടവിൽ താമസിക്കുന്ന ചീനിക്ക ഡേവീസിന്റെ ഭാര്യ ത്രേസ്യാമ്മയുടെ (74) മൂന്നര പവന്റെ മാലയാണ് മോഷണം പോയത്. പരാതിയെ തുടർന്ന് ചാലക്കുടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെസ്റ്റിൻ കുടുങ്ങിയത്. അങ്കമാലിയിലെ കടയിലാണ് മാല വിറ്റതെന്നും കണ്ടെത്തി. ചാലക്കുടി എസ്.എച്ച്.ഒ സന്ദീപ്, എസ്.ഐമാരായ സിദ്ദീക് അബ്ദുൽഖാദർ, ഡേവിസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.