Posted On
date_range Updated On
date_range പെട്ടെന്ന് പണമുണ്ടാക്കാൻ മയക്കു മരുന്ന് കച്ചവടത്തിനിറങ്ങി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം: പെട്ടെന്ന് പണമുണ്ടാക്കാൻ മയക്കു മരുന്ന് കച്ചവടം നടത്തി വരുന്നതിനിടെ യുവാവ് എക്സൈസിന്റെ പിടിയിൽ. പനച്ചിക്കാട് പരുത്തുംപാറ തോപ്പിൽ ജെറിൻ ജേക്കബ് (32)നെയാണ് 8 ഗ്രാം എം.ഡി.എം.എയും ഒരു ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
താൻ വിദേശത്തും സ്വദേശത്തും നിരവധി തൊഴിലെടുത്തിട്ടുണ്ടെന്നും എന്നിട്ടും രക്ഷയില്ലാഞ്ഞാണ് ഇതിനിറങ്ങിയതെന്നും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഇയാൾക്ക് എം.ഡി.എം.എ നൽകിയ ആളിനെക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി പരുത്തുംപാറയിലെ സ്വന്തം വീട്ടിൽ വെച്ചാണ് ഇവ വിൽപന നടത്തിയിരുന്നത്. എക്സൈസ് ഈ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.