Posted On
date_range Updated On
date_range യു.പിയിൽ ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ലഖ്നോ: ഉത്തർപ്രദേശിൽ ഉയർന്ന ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിക്കു സമീപം നിർത്തിയിട്ട കാറിൽ വെച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
അറസ്റ്റിലായവരിൽ ഒരാൾ മെഡിക്കൽ കോളജിനു സമീപം ചായക്കട നടത്തുന്നയാളാണ്. ഈ കടയിൽ ചായ കുടിക്കാനെത്തുന്നതിനാൽ പെൺകുട്ടിക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നു. തന്റെ ഫോൺ ചാർജ് ചെയ്യാൻ സഹായിക്കണമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കാറിനകത്തേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ.
തുടർന്ന് മൂന്നുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിനു ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.