സനിത്, വിജിത്ത്
കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം കോട്ടക്കണ്ണിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. നിരവധി കേസില്‍ പ്രതിയായ യുവാവിന് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കാസര്‍കോട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കൂഡ്ലു മീപ്പുഗിരിയിലെ തേജുവിനാണ് (32) പരിക്കേറ്റത്.
ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മീപ്പുഗിരിയിലെ വിജിത്ത്, കറന്തക്കാട്ടെ സനിത് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് കോട്ടക്കണ്ണിയില്‍ സംഘര്‍ഷമുണ്ടായത്. അതിനിടെയാണ് തേജുവിനെ സോഡാകുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചത്. നിരവധി കേസില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തിന് കാരണമെന്ന് കരുതുന്നു. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.